കരാതിര്‍ത്തി വഴി സ്വദേശികള്‍ക്കും അവരെ അനുഗമിക്കുന്ന വിദേശ ഗാര്‍ഹിക ജോലിക്കാര്‍ക്കും സൗദിയില്‍ പ്രവേശനാനുമതി നല്‍കുന്നു

റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ അടച്ചിട്ട അതിന്റെ കര മാഗമുള്ള അതിര്‍ത്തികള്‍ സ്വദേശികള്‍ക്കും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികളായ വിദേശികള്‍ക്കും തുറന്നുകൊടുക്കുന്നു. വിദേശത്തുനിന്നും സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന അതിര്‍ത്തികളായ ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കോസ് വേ, ബത്ഹ എന്നീ കവാടങ്ങളാണ് സൗദി പൗരന്മാര്‍ക്കും അവരുടെ വിദേശികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും ഒപ്പം വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്കുമായി തുറന്ന് കൊടുക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് പ്രവേശിക്കുന്ന അതിര്‍ത്തികളില്‍ ഹാജറാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ മുഖേന അബ്ശിര്‍ സംവിധാനം വഴി സൗദി പൗരന്മാര്‍ അപേക്ഷ നല്‍കണം. സൗദി ഭരണനേതൃത്വം അംഗീകരിച്ചതനുസരിച്ചാണ് കരാതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതെന്നാണ് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിട്ടുള്ളത്.
ഇതോടെ താമസിയാതെന്നെ സൗദിയിലേക്കുള്ള വ്യോമായന അതിര്‍ത്തികളും തുറക്കുമെന്ന പ്രതീക്ഷയിലാണ് വിദേശത്തുള്ളവര്‍.






