ഗൾഫ് ഇസ്‌ലാഹി കോ ഓർഡിനേഷൻ കമ്മിറ്റി: സലാഹ് കാരാടാൻ ചെയർമാൻ, സുലൈമാൻ മദനി ജനറൽ കൺവീനർ

കുവൈത്ത് സിറ്റി: വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ ജിസിസികോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ സലാഹ് കാരാടൻ (സൗദി), ജനറൽ കൺവീനർ കെ.എൻ. സുലൈമാൻ മദനി (ഖത്തർ), ഫൈനാൻസ് കൺവീനർ നാസർ ഇബ്രാഹിം (യു. എ. ഇ) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് ചെയർമാൻമാരായി അബൂബക്കർ സിദ്ദീഖ് മദനി (കുവൈറ്റ്) അസൈനാർ അൻസാരി (യുഎഇ) ഹുസൈൻ മാസ്റ്റർ (ഒമാൻ) എന്നിവരെയും ജോയിന്റ് കൺവീനർമാരായി യൂസഫ് കൊടിഞ്ഞി (സൗദി), സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ(കുവൈറ്റ്), ബഷീർ അൻവാരി (ഖത്തർ), സുദീർ അബൂബക്കർ(ബഹറൈൻ),
എന്നിവരെയും എം അഹമ്മദ് കുട്ടി മദനി, എംടി മനാഫ് എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

യോഗത്തിൽ കെഎൻഎം മർക്കസു ദഅവ, സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എൻഎം അബ്ദുൽ ജലീൽ തെരെഞ്ഞെടുപ്പ് നിയന്തിച്ചു. ഡോ: അനസ് കടലുണ്ടി, മനാഫ് മാസ്റ്റർ, ഷമീർ വലിയവീട്ടിൽ, അസ്കർ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിർ ഷൗക്കത്ത്, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

കെ.എൻ.എം സംസ്‌ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി സ്വാഗതവും അസൈനാർ അൻസാരി നന്ദിയും പറഞ്ഞു.