സ്പീക്കര്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയുള്ള പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സഭാ സമ്മേളനത്തിന് സമന്‍സ് അയച്ചത് പത്ത് ദിവസം മുമ്പ് മാത്രമാണ്. 15 ദിവസം മുമ്പ് അയക്കണം എന്ന ചട്ടം പാലിച്ചില്ല. സ്പീക്കര്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കിയതെന്ന് നോട്ടീസ് നല്‍കിയ എം ഉമ്മര്‍ പറഞ്ഞു. എന്നാല്‍ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. ഇതേച്ചൊല്ലി സഭയില്‍ വാദപ്രതിവാദം ഉണ്ടായി. ഭരണഘടനാ ചട്ടം മാറ്റാന്‍ തനിക്ക് അധികാരം ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുന്നതില്‍ തടസം ഇല്ല. ഭരണഘടന പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഏത് സഭാംഗത്തിന്‍േറയും അവകാശം അംഗീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.






