സൗദിയില്‍ ജോലിയിലുള്ള മലയാളി നഴ്‌സിന് ഒരു പ്രസവത്തില്‍ 4 കുഞ്ഞുങ്ങള്‍

ശറൂറ: സൗദിയില്‍ ജോലിയിലുള്ള മലയാളി നഴ്‌സിന് ഒരു പ്രസവത്തില്‍ 4 കുഞ്ഞുങ്ങള്‍. വര്‍ഷങ്ങളായി ഇവര്‍ കുട്ടികളില്ലാതെ വിഷമിച്ചിരിക്കയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ട്രീസ സൗദി അറേബ്യയിലെ ശറൂറ എംഒഎച്ച് സ്റ്റാഫ് നഴ്‌സാണ്. ട്രീസ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. നാലും ആണ്‍കുഞ്ഞുങ്ങളാണ്. ട്രീസ ഏഴ് വര്‍ഷമായി ശറൂറയിലാണ് ജോലി ചെയ്യുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രസവിച്ച് 2 ദിവസത്തിന് ശേഷം ശ്വാസതടസം അനുഭവപ്പെടുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇവരെ വിദഗ്ഡ സികിത്‌സക്കായി നജ്‌റാനിലെ ആശുപത്രിയില്‍ മാറ്റിയിരിക്കുകയാണ്. ജിദ്ദയില്‍ ജോലിയിലുള്ള ഭര്‍ത്താവ് വൈശാഖ് ഡെലിവരിക്കു മുമ്പ്തന്നെ ശറൂറയില്‍ എത്തിയിട്ടുണ്ട്.







