സൗദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിംഗ് ജോലികള്‍ സ്വദേശിവല്‍ക്കുന്നു

ടി.ക്കെ

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിംഗ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചു.

ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണത്തോടെ രാജ്യത്തെ വിവിധ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനവും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

യോഗ്യരായ സൗദി യുവതീ യുവാക്കള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും സ്വകാര്യമേഖലയില്‍ അവര്‍ക്ക് പ്രോത്സാഹജനകവും ഉചിതവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുവാനും സ്വകാര്യമേഖലയുടെ വികസനത്തിനും മുന്നേറ്റത്തിനും അതിന്റെ തീരുമാനങ്ങളില്‍ സൗദി പൗരന്മാരുടെ ചിന്തയും പങ്കാളിത്തത്തിനും ഉറപ്പുനല്‍കുന്നതിനും എഞ്ചിനീയറിംഗ് മേഖല സ്വകാര്യ വല്‍കരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.