കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് മരിച്ചത് 30 പേര്‍

ടി.ക്കെ ജാഫര്‍
ജിദ്ദ: സൗദിയില്‍ എന്ന് 1109 പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 30 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3649 ആയി. എന്നാല്‍ 1702 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,80,143 ആയിട്ടുണ്ട്.
ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,07479 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 23,687 പേരുമാണ്. ഇവരില്‍ 1644 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മക്ക 65, മദീന 61, ജിസാന്‍ 57, ജിദ്ദ 52, ഹായില്‍ 40, റിയാദ് 40, ഖുന്‍ഫുദ 38 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






