സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ 38 പേരില്‍

♠ ടി.ക്കെ ജാഫര്‍

ജിദ്ദ: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകള്‍ കുറഞ്ഞുവരികയാണ്. ഇന്ന് 1,184 പേരില്‍ മാത്രമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാളുകളെക്കാള്‍ കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര് കോവിഡ് ബാധിച്ച് മരിച്ചതോടെ ഇതിനകം മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,619 പേരായി. രോഗമുക്തി നേടിയവര്‍ 1374 പേരുമാണ്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,06,370 പേരാണ്. ഇതില്‍ 2,78,441 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 24,310 പേരാണ്. ഇവരില്‍ 1652 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മക്ക 91, സാംത 73, റിയാദ് 53, ഹായില്‍ 50, ജിസാന്‍ 49, ബേഷ് 47, മദീന, സബിയ, ജിദ്ദ എന്നിവിടങ്ങളില്‍ 38 വീതം, ദമ്മാം 29 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.