ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌ട്രൈറ്റ് റോഡുകളില്‍ പ്രധാനപ്പെട്ടത് സൗദിയില്‍

റിയാദ്: വളവുതിരുവുകളും കയറ്റിറക്കങ്ങളുമില്ലാതെ ദൈര്‍ഘ്യമേറിയ റോഡുകള്‍ ലോകത്ത് വളരെ കുറച്ചുമാത്രമേയുള്ളൂ. അതില്‍ അഞ്ച് റോഡുകള്‍ പ്രസിദ്ധമാണ്. ആ അഞ്ചെണ്ണത്തില്‍ പ്രധാനപ്പെട്ട സൗദി അറേബ്യയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഹര്‍ദ് സിറ്റിയില്‍ നിന്നും തുടങ്ങി പടിഞ്ഞാറേ ഭാഗത്തുള്ള അല്‍ഖുവൈഫറിലേക്ക് എത്തുന്ന 256 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്താം നമ്പര്‍ എക്‌സ്പ്രസ് ഹൈവേയാണ് സൗദിയിലെ ഈ റോഡ്. ഇത്രയും നീളത്തില്‍ വലത്തോട്ടോ, ഇടത്തോട്ടോ വളവുകളോ, ചെരിവുകളോ, മലയിടുക്കുകളോ, കുത്തനെയുള്ള കയറ്റമോ ഇറക്കമോ ഒന്നുമില്ലാതെ മരുഭൂമിയിലൂടെ നീണ്ടുനിര്‍വന്നു കടന്നുപോകുന്ന റോഡാണിത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌ട്രൈറ്റ് റോഡായി ഇത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

അമേരിക്കന്‍ ഐക്യനാടുകളിലെ വടക്കേ ഡക്കോട്ടയിലെ റൂട്ട് 46 എന്നറിയപ്പെടുന്ന ഹൈവേയാണ് രണ്ടാമത്തെ സ്‌ട്രൈറ്റ് റോഡ്. ഇതിന് 191 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് ‘സ്ട്രീറ്റ്’ എന്ന പ്രദേശത്ത് നിന്ന് ആരംഭിച്ച് ‘ഓക്‌സ്‌ബോ’ പ്രദേശത്ത് അവസാനിക്കുന്നു.

മൂന്നാമതായി, അമേരിക്കയിലെ ടെക്‌സസ് സ്‌റ്റേറ്റില്‍ നിന്നും ഒകോഹോമ സ്‌റ്റേറ്റിലേക്കുള്ള അന്തര്‍സംസ്ഥാന പാതയായ 54/64 നമ്പര്‍ റോഡാണ്. ഇതിന് 171 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
നാലാമത്തേത് ഓസ്‌ട്രേലിയയിലെ ഐആര്‍ഇ ഹൈവേയാണ്. 145.6 കിലോമീറ്ററാണ് ഇതിനുള്ളത്. ഈ റോഡ് രാജ്യത്തിന്റെ തെക്ക് ഭാഗത്തെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്നു.

അഞ്ചാമത്തേത് കാനഡയിലെ 33-ാം നമ്പര്‍ എക്‌സ്പ്രസ് ഹൈവേയാണ്. 139 കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. കാനഡയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡാണ് ഇത്.