രോഗികളായവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ അടച്ചുപൂട്ടി

♠ ടി.ക്കെ ജാഫര്‍

അല്‍ഖര്‍ജ്: റിയാദ് പ്രവിശ്യയുടെ ഭാഗമായ അല്‍ഖര്‍ജ് സിറ്റിയില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ അടച്ചുപൂട്ടിയതായി  സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ചു രോഗികളായവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാരണം ഈ വാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് അടച്ചു പൂട്ടിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

അല്‍ഖര്‍ജിലെ കിംഗ് ഖാലിദ് ഹോസ്പിറ്റല്‍, പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സര്‍വ്വീസ് സെന്റര്‍ എന്നിവയിലായിരുന്നു അടക്കപ്പെട്ട മൂന്ന് കൊറോണ വാര്‍ഡുകളും പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ഓരോ ദിവസവും സൗദിയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞുവരികയും രോഗമുക്തി നേടിയവരുടെ എണ്ണം കൂടിവരികയുമാണ്. മൊത്തം രോഗികളില്‍ 90 ശതമാനം പേര്‍ക്കും രോഗമുക്തിയുണ്ടായതായി കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു.