കടലില്‍ മുങ്ങി താഴാന്‍ പോകുന്ന വഞ്ചിയാണ് സിപിഎമ്മും ഇടതുപക്ഷവുമെന്ന് കെ സുധാകന്‍ എംപി

തലശ്ശേരി: സ്വര്‍ണ്ണകടത്തില്‍ സ്വപ്നാ സുരേഷിന്റെയും മുന്‍ ഐ.ടി സെക്രട്ടറിയുടെയും വിഷയത്തില്‍ വീടുകള്‍ കയറി വിശദീകരിക്കാത്തത് സിപിഎമ്മിന്റെ ചരിത്രത്തിലാദ്യ സംഭവമാണ്. ലൈഫ് മിഷന്റെ ഫയലുകള്‍ തിരികെ വാങ്ങി വായിച്ചു നോക്കുന്ന മുഖ്യമന്ത്രി തനി പൊട്ടനാണ്. ഭൂമിയിടപാടുമായി മറ്റൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തെരുവുകളിലെ ചട്ടമ്പികളെ പോലെയും തെരുവു തെണ്ടികളെയും പോലെ നാണിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സംസാരം. ഒരോ ദിവസം കഴിയുന്തോറും സിപിഎമ്മിന് രാഷ്ട്രീയ കുരുക്ക് മുറുകി വരികയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയ മൂല്യവും ബന്ധപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ജനാധിപത്യം തകരും. അതു കൊണ്ട് തന്നെ രാഷ്ട്രീയ കാറ്റ് മാറി വരും. ജനാധിപത്യം ശക്തിപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പല കള്ളക്കളിയും നടത്താന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഞ്ചരാകണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി മാടപ്പീടിക ഗുംട്ടിയില്‍ പുതുതായി പണിത രാജീവ്ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചടങ്ങില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വിസി പ്രസാദ് അധ്യക്ഷനായി. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, സജജീവ് മാറോളി, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിഎന്‍ ജയരാജ്, അഡ്വ. സിടി സജിത്ത്, സിപി പ്രസീല്‍ ബാബു, എംപി അരവിന്ദാക്ഷന്‍, അഡ്വ. ശുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.






