സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത് ഹായില്‍, മക്ക എന്നിവിടങ്ങളില്‍

♠ടി.ക്കെ
ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേര് കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇതിനകം മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,580 പേരായി. ഇന്ന് 1,213 പേരില്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ 1591 പേരുമാണ്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,05,186 പേരാണ്. ഇതില്‍ 2,77,067 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 24,539 പേരാണ്. ഇവരില്‍ 1675 പേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഹായില്‍, മക്ക 77 വീതം, മദീന 73, ജിസാന്‍ 60, തബൂഖ് 52, റിയാദ് 43, ജിദ്ദ 39 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






