മലപ്പുറം കീഴിശ്ശേരിക്കടുത്ത് കുഴിമണ്ണ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം കീഴിശ്ശേരിക്കടുത്ത് കുഴിമണ്ണ സ്വദേശി തച്ചപറമ്പന്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ്(27) ജിദ്ദയില്‍ മരിച്ചു.
പനി കാരണം രണ്ട് ദിവസം മുമ്പ് ജിദ്ദയിലെ അല്‍സഗ്ര്‍ ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണുകയും സ്രവം പരിശോധനക്കായി നല്‍കുകയും ചെയ്തിരുന്നു. പനി അധികരിച്ചതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ഇതേ ആശുപത്രിയിലേക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.
അവിവാഹിതനാണ്. അനന്തര നടപടിക്രമങ്ങള്‍ക്ക് ജലീല്‍ ഒഴുകൂറിന്റെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.






