രാജീവ് ഭവന്‍ ഉദ്ഘാടനം നാളെ

തലശ്ശേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി മാടപ്പീടിക ഗുംട്ടിയില്‍ പുതുതായി പണിത രാജീവ് ഭവന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12 മണിക്ക് കെ സുധാകരന്‍ എംപി കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍വ്വഹിക്കും. ചടങ്ങില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വിസി പ്രസാദ് അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എംപി ഫോട്ടോ അനാഛാദനവും നിര്‍വ്വഹിക്കും. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്യും.