വിദേശത്തുള്ള തൊഴിലാളികളുടെ റീ എന്‍ട്രി വിസ വീണ്ടും നീട്ടിനല്‍കുവാനുള്ള നടപടികള്‍ തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം

♠ ടി.ക്കെ

റിയാദ്: കൊറോണയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വിസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സൗദിയിലേക്ക് കൃത്യ സമയത്ത് തിരികെ വരാനാകാതിരിക്കുകയും റീ എന്‍ട്രി വിസ കാലാവധി അവസാനിക്കുകയും ചെയ്ത വിദേശ തൊഴിലാളികളുടെ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനല്‍കാനുള്ള നടപടികള്‍ നടന്നുവരുന്നതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

വിദേശത്തേക്ക് അവധിക്കുപോയ സൗദി പ്രവാസികളില്‍ മിക്കവരുടേയും റീ എന്‍ട്രി കാലാവധി അവസാനിച്ചിരുന്നു. കൊറോണയെ തുടര്‍ന്ന് സൗദിയിലേക്കും തിരിച്ചും വിമാന സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിന് മുമ്പ് നാട്ടിലേക്കുപോയ ഭൂരിഭാഗം പേരുടേയും റീ എന്‍ട്രി വിസ കാലാവധി യായിരുന്നു അവസാനിച്ചിരുന്നത്. അന്ന് പലരും കമ്പികളില്‍നിന്നും ലഭിക്കുന്ന ഒരുമാസത്തേയൊ രണ്ട്മാസത്തേയൊ അവധിക്ക് അത്രമാത്രം കാലാവധിയിലായിരുന്നു റീ എന്‍ട്രി വിസ നേടിയിരുന്നത്. അതേസമയം പിന്നീട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിക്കേ് തിരിച്ചവരില്‍ പലരും പരമാവധി ആറ് മാസവും അതിലധികം മാസം റീ എന്‍ട്രി ലഭിക്കുന്നവര്‍ അത്രയും സമയത്തെ റീഎന്‍ട്രിയും സമ്പാദിച്ചതിനാല്‍ അത്തരക്കാര്‍ ഇപ്പോള്‍ ഇത്തരമൊരു പ്രശ്ചം അഭിമുഖീകരിക്കുന്നില്ല.

അതേസമയം പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അറിയിപ്പ് കാത്തിരിക്കാതെ ഒരു മാസത്തിന് 100 റിയാല്‍ തോതില്‍ പണമടച്ച് മുഖീം വഴി മിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ റീ എന്‍ട്രി കഴിഞ്ഞ ദിവസങ്ങളില്‍ പുതുക്കിതുടങ്ങിയിരുന്നു. മുഖീം ഇല്ലാത്തവര്‍ അബ്ശിര്‍ വഴി പുതുക്കാന്‍  ശ്രമം തുടങ്ങിയിട്ടുമുണ്ട്.

ഭാര്യ, മക്കള്‍ തുടങ്ങി ആശ്രിത വിസക്കാരുടെ റീ എന്‍ട്രി സ്വന്തം അബ്ശിര്‍ വഴി പുതുക്കുവാനുള്ള സൗകര്യവും ലഭിച്ചിരുന്നു. സൗദിയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നവരുടെ ഫൈനല്‍ എക്‌സിറ്റും സൗദിയിലേക്ക് തിരികെ എത്തുന്നവരുടെ റീ എന്‍ട്രിയും പുതുക്കുമെന്നാണ് കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിട്ടുള്ളത്. നാട്ടിലുള്ളവര്‍ക്കും സൗദിയിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട്തന്നെ പ്രത്യേകിച്ച് അവധിക്ക് നാട്ടിലെത്തി തിരികെ സൗദിയിലേക്ക് വരാനുള്ള പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.