സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 1363

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതിനകം കൊറോണ ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 3,506 ആയി.
ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 1,363 പേരും രോഗമുക്തി നേടിയവര്‍ 1180 പേരുമാണ്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 302686 പേരാണ്. ഇതില്‍ 2,74,091 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 25,089 പേരാണ്. ഇവരില്‍ 1725 പേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജിസാന്‍ 109, മക്ക 106 മദീന 57, ജിദ്ദ 56, ഹഫര്‍ അല്‍ബാത്തിന്‍ 52 എന്നിങ്ങനെയാണ് ഇന്ന് 50ന് മുകളില്‍ സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






