വെളിച്ചം, ക്യുഎൽഎസ് സൗദി ദേശീയ സംഗമം വെള്ളിയാഴ്ച

എൻകെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകുന്ന സംഗമം കെ.ൻഎം. മർക്കസുദ്ദഅവ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിക്കും.
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി ദേശീയതലത്തിൽ നടത്തി വരുന്ന വെളിച്ചം, ക്യുഎൽഎസ്. പഠിതാക്കളുടെ ദേശിയ സംഗമം എന്നീ രണ്ടു പരിപാടികൾ ആഗസ്ത് 21 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സൂം ആപ്ലിക്കേഷൻ വഴിയാണ് പരിപാടി നടക്കുക.
എൻകെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകുന്ന സംഗമം കെ.ൻഎം. മർക്കസുദ്ദഅവ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിക്കും. സൗദി സമയം വൈകുന്നേരം 4 ന് ആരംഭിച്ച് 6 നു സമാപിക്കുന്ന സംഗമത്തിൽ നൗഷാദ് കാക്കവയൽ, അലി മദനി മൊറയൂർ, ബുഷ്‌റ നാജത്തിയ, ശിഹാബുദ്ദീൻ അൻസാരി, തുടങ്ങിയ പ്രഗത്ഭപണ്ഡിതർ സംബന്ധിക്കും.
കൂടാതെ വെളിച്ചം ഖുർആൻ മൽസര പരീക്ഷകളുടെ വിജയികളെയും സംഗമത്തിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 053 553 2908 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Zoom Meeting ID: 253 789598 Password:112233
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






