സൗദി അറേബ്യയുടെ 90-ാമത് ദേശീയ ദിന എംബ്ലം പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ഷെയ്ഖ് ദേശീയദിന എംബ്ലം പുറത്തിറക്കി.
സൗദി പൗരന്മാരുടെ മനസ്സുകളില്‍ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കുന്നതിലും ദേശീയ ദിനാചരണ പരിപാടികള്‍ ഏകീകരിപ്പിക്കുന്നതിനും ഈ എംബ്ലം സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വിവിധ ആപ്‌ളിക്കേഷനുകളില്‍ പ്രൊഫൈല്‍ പോട്ടോയായി ഉപയോഗിക്കുവാന്‍ കഴിയുന്ന പാകത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
‘ഉയരത്തിലുള്ള മനക്കരുത്ത്” എന്നര്‍ത്ഥം വരുന്ന (ഹിമ്മ ഹത്തല്‍ ഖുമ്മ) എന്ന ദേശീയ ദിന മുദ്രാവാക്യവും സൗദിയുടെ തനത് പൈതൃകവും പ്രകടമാക്കുന്ന എംബ്ലം പരമാവധി പ്രചരിപ്പിക്കുവാനും ആപ്‌ളിക്കേഷനുകളില്‍ ഉപയോഗിക്കുവാനും തുര്‍ക്കി ആല്‍ ഷെയ്ഖ് അഭ്യര്‍ത്ഥിച്ചു.






