നിക്ഷേപ മന്ത്രാലയം 10 വിദേശ കമ്പനികളിലെ ജീവനക്കാരെ സൗദിയിലേക്ക് തിരിച്ചെത്തിച്ചു

റിയാദ്: വ്യവസായം, ഊര്‍ജജം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 വിദേശ കമ്പനികളുടെ ജീവനക്കാരെ സൗദിയിലേക്ക് തിരിച്ചെത്തിക്കുന്നതായി സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയം ഇടപെട്ടതായി മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയും ക്രൈസിസ് റെസ്‌പോണ്‍സ് സെന്റെിന്റെ മേധാവിയുമായ ഇബ്രാഹിം അല്‍ സുവൈല്‍ വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാ വിലക്ക് ഉണ്ടായിട്ടും ഈ പത്ത് വിദേശ കമ്പനികളിലെയും ജീവനക്കാരെ അടിയന്തിരമായി സൗദിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഈ കമ്പനികള്‍ സൗദി ഇന്‍വെസ്റ്റ് മന്ത്രാലയവുമായി ബന്ധപ്പെടുകയും ജീവനക്കാരുടെ അഭാവം മൂലം തങ്ങളുടെ ബിസിനസ്സ് മേഖല വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പരാതിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജീവനക്കാരുടെ തിരിച്ചുവരവിന് നടപടികള്‍ സ്വീകരിക്കുവാന്‍ നിരവധി ഉന്നത സര്‍ക്കാര്‍ ഏജന്‍സികളുമായി മന്ത്രാലയം ബന്ധപ്പെട്ടുവെന്നും അവരുടെ ഇടപെടലുകള്‍ ജീവനക്കാര്‍ കമ്പനികളിലേക്ക് തിരിച്ചെത്തുവാന്‍ ഇടയായതായും അദ്ദേഹം വ്യക്തമാക്കി.






