വ്യാഴാഴ്ച മുതല്‍ 9 മേഖലകള്‍കൂടി സ്വദേശിവല്‍ക്കരണം നടക്കും

♠ ടി.ക്കെ ജാഫര്‍
റിയാദ്: ആഗസ്ത് 20 വ്യാഴാഴ്ച മുതല്‍ മൊത്ത ചില്ലറ വിഭാഗത്തിലെ ഒമ്പത് വ്യാപാര മേഖലകള്‍ 70 ശതമാനം വരെ സ്വദേശിവല്‍ക്കരണം നടത്തുവാന്‍ തുടങ്ങുമെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.
ചായ, കോഫി, തേന്‍, പഞ്ചസാര, മസാലകള്‍, കുടിവെള്ളം, ബോട്ടില്‍ഡ് പാനീയങ്ങള്‍, ഫ്രൂട്ട്‌സ്, പച്ചക്കറി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പൂവുകള്‍, ചെടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, ശ്‌റ്റേഷനറി ഐറ്റംസുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനങ്ങള്‍, ഹാന്റിഗ്രാഫ്റ്റ് വസ്തുക്കള്‍, പുരാതന ശേഷിപ്പുകള്‍, ഗിഫ്റ്റ് ശ്‌റ്റോറുകള്‍, ടോയ്‌സ് കടകള്‍, മത്സ്യ മാംസ കച്ചവടങ്ങള്‍, പാല്‍ ഉല്പന്നങ്ങള്‍, മുട്ട, വെജിറ്റബിള്‍ ഓയില്‍, സോപ്പ്, പ്‌ളാസ്റ്റിക്ക്, ക്‌ളീനിംഗ് മെറ്റീരിയല്‍സ്, തുടങ്ങിയവയെല്ലാം ഈ 9 മേഖലകളില്‍ ഉള്‍പ്പെടും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചില്ലറ മൊത്ത കച്ചവടത്തിലെ 9 വ്യാപാര മേഖലകള്‍ 2020 ആഗസ്ത് 20 ന് 70 ശതമാനം സ്വദേശി വല്‍ക്കരണം നടത്തുവാന്‍ തുടങ്ങുമെന്ന് മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയര്‍ അഹ്‌മദ് അല്‍ റാജിഹി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.





