സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,372 കൊവിഡ് രോഗബാധിതരും 1432 രോഗമുക്തരും

റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 1372. അതേസമയം രോഗമുക്തി നേടിയവര്‍ 1432 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനകം കോവിഡ് ബാധിച്ച് ആകെ മരിച്ചത് 3,436 പേരാണ്. ആകെ രോഗബാധിതര്‍ 2,99914 പേരാണ്. ഇതില്‍ 2,68385 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 28089 പേരാണ്. ഇവരില്‍ 1758 പേരുടെ നില ഗുരുതരമാണ്. സൗദി ആരോഗ്യമന്ത്രാലയ വക്താവാണ് ഇന്ന് ഇത്‌സംബന്ധമായ കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഹുഫൂഫ് 73, ഹായില്‍ 65, മക്ക, തബൂഖ് എന്നിവിടങ്ങളില്‍ 64 വീതം, ജിസാന്‍ 63, മദീന 53, അബൂഅരീഷ് 52, റിയാദ് 45, ജിദ്ദ 43, ദമ്മാം 42 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






