പൊതുസമൂഹം പ്രതികരണ ശേഷി വീണ്ടെടുക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ്

ഖമീസ് മുശൈത്ത്: അന്യായങ്ങളും അതിക്രമങ്ങളും ഉണ്ടാകുമ്പോള്‍ അതിനെതിരെ രംഗത്ത് വരുന്ന വിഭാഗങ്ങളെ തീവ്രവാദികളും ഭീകര വാദികളുമാക്കി ചിത്രീകരിക്കുന്നതില്‍ സംഘപരിവാര്‍ ഫാഷിസം നിരന്തരം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍ അരാജകത്വത്തിനെതിരെ രംഗത്ത് വരാന്‍ പെതുസമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് കമ്മറ്റി ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കോവിഡ് മഹാമാരിയുടെ മറവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കാട്ടിക്കൂട്ടുന്ന എല്ലാ അന്യായങ്ങളും അഴിമതികളും അക്രമങ്ങളും കള്ളക്കടത്തുകളും നിസ്സംഗരായി നോക്കിനില്‍ക്കേണ്ടവരല്ല പൊതുജനം. മുത്തശ്ശിപ്പാര്‍ട്ടിക്കാരായ അത്തരക്കാരെ ഭരണസിരാകേന്ദ്രങ്ങളില്‍നിന്നും അകറ്റിനിര്‍ത്താന്‍ തയ്യാറാവാത്ത കാലത്തോളം ‘സ്വപ്ന സുന്ദരി’കള്‍ രാജ്യം ഭരിക്കുകയും അധികാരികള്‍ വാര്‍ത്ത വായിക്കുകയും ചെയ്യുമെന്നും ഫോറം ഓര്‍മ്മിപ്പിച്ചു.

ഖമീസ് മുശൈത്ത് തേജസ് ഹാളിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്രയുടെ അധ്യക്ഷധയിൽ ചേർന്നയോഗത്തിൽ ഖമിസ് ബ്ലോക്ക്‌ കമ്മറ്റി പുന:സ്സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇസ്മായിൽ ഉളിയിൽ, വൈസ് പ്രസിഡന്റ് ഇല്ല്യാസ്‌ ഇടക്കുന്നം, ജനറൽ സെക്രട്ടറി മിഹ്‌റുദീൻ പോങ്ങനാട്, സെക്രട്ടറി ഫിറോസ് ഖാൻ നഗരൂർ. വെൽഫെയർ ഇൻചാർജ്‌ മൊയ്തീൻ കോതമംഗലം, മീഡിയ ഇൻചാർജ് അനസ് ഒഴൂർ എന്നിവരെ തിരഞ്ഞെടുത്തു. ഇസ്മാഈൽ ഉളിയിൽ , അഷ്റഫ് പയ്യാനക്കൽ എന്നിവർ സംസാരിച്ചു. മിഹ്റുദീൻ നന്ദി രേഖപ്പെടുത്തി.