വിൽസൺ വലിയകാല (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു

പത്തനംതിട്ട: ഒഐസിസി ജിദ്ദ – പത്തനംതിട്ട ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ജീവകാരുണ്ണ്യ രംഗത്ത് നിറസാന്നിദ്ധ്യവും ആയിരുന്ന വലിയകാലയിൽ വികെ ബേബി, മറിയാമ്മ ദമ്പതികളുടെ മകൻ വിൽസൺ വലിയകാല (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു

കഴിഞ്ഞ ഇരുപത്തി എഴു വർഷമായി പ്രവാസിയായി കഴിയുന്ന അദ്ദേഹം ജിദ്ദയിൽ ഒരു കോൾഡ് സ്റ്റോറേജ് സ്ഥാപനത്തിന്റെ മാനേജരായി ജോലി നോക്കുകയായിരുന്നു. ജിദ്ദ, പത്തനംതിട്ട ഒഐസിസിക്കും പ്രവാസ ലോകത്തും നാട്ടിലും അശരണർക്കു അത്താണിയായി പാവപ്പെട്ടവർക്ക് ഭക്ഷണമായി കൂടപിറപ്പുകൾക്കു സംരക്ഷകനായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കുന്നു റെജി എന്ന പേരിൽ അറിയപ്പെടുന്ന വിൽസൺ. പിതാവിന്റെ മരണത്തോടനുബന്ധിച്ച് നാട്ടിൽ പോയ വിൽ‌സൺ, കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടത് കാരണമാണ് ജിദ്ദയിൽ തിരികെ എത്താൻ കഴിയാതെയിരുന്നത്. കോവിഡ് കാലത്ത് പോലും നിരവധി പേർക്ക് ഭക്ഷണകിറ്റു നൽകുകയും അഞ്ചു പ്രവാസികൾക്ക് നാട്ടിലേക്കു വിമാന ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു.

ഭാര്യ അനിത വിൽസൺ, മക്കൾ മേഘ, നേഹ. വിൽസൻറിന്റെ വിയോഗം പ്രവാസ ലോകത്തും അതേ പോലെ നാട്ടിലുള്ള അശരഅശരണർക്കും തീരാനഷ്ടമാണ്. ജിദ്ദ ഒഐസിസി പ്രസിഡന്റ്‌ കെ ടി എ മുനീർ , ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട , വിൽ‌സൺ വലിയകാലയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സംസ്കാര ശ്രുശൂഷ ബുധനാഴ്ച തുമ്പമൺ ഏറം (മാത്തൂർ ) സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.