ഹഫര്‍ അല്‍ ബാത്തിനിലെ ആദ്യ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു

ഹഫര്‍അല്‍ബാത്തിന്‍:  സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയുടെ ഭാഗമായ ഹഫര്‍അല്‍ബാത്തിന്‍ സിറ്റിയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഹഫറുല്‍ ബാത്തിന്‍ ഗവര്‍്ണറേറ്റ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ മാജിദ് ഖുറൈനി ഉദ്ഘാടനം ചെയ്തു.

സിറ്റിയിലെ ‘മകാന്‍മാള്‍” കോംപ്‌ളക്‌സിലാണ് തീയേറ്റര്‍ സംവിധാനിച്ചിട്ടുള്ളത്.
പുതിയ തലമുറയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ‘സൗദി വിഷന്‍ 2030’ മുന്നോട്ട് വെക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇത്. സൗദി ഓഡിയോവിഷ്വല്‍ മീഡിയ അതോറിറ്റിയാണ് ഇത് നിയന്ത്രിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഉന്നത തല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഉദ്ഘാടനത്തിനു ശേഷം മാജിദ് ഖുറൈനി തിയേറ്ററിന്റെ അകത്തളവും, പ്രദര്‍ശന സ്റ്റുഡിയോയും കാണുകയും, അതിന്റെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും മറ്റും ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു. സൗദിയുടെ എല്ലാ ഭാഗങ്ങളിലും ഇത്തരം തിയേറ്ററുകള്‍ സജജീകരിക്കുമെന്നും സ്വദേശികളുടയും വിദേശികളുടെയും ആവശ്യങ്ങള്‍ക്കനുസൃതമായി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, വിനോദ ടുറിസം മേഖലകളെ പഷ്ടിപ്പെടുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും ചടങ്ങില്‍ പങ്കെടുത്ത പദ്ധതി വാക്താവ് മസ്‌റൂഹ് അല്‍ മസ്‌റൂഹ് വ്യക്തമാക്കി.