കൊറോണ രോഗമുക്തി നേടിയവര്‍ പ്‌ളാസ്മ നല്‍കണമെന്ന് ആരോഗ്യ വിഭാഗം

ജിദ്ദ: കൊറോണ രോഗമുക്തി നേടിയവര്‍ അവരുടെ രക്തത്തിന്റെ പ്‌ളാസ്മ ദാനം ചെയ്യാന്‍ മുന്നോട്ട് വരണമെന്ന് ജിദ്ദയിലെ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇത് ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ രോഗശമനത്തിന് ഏറെ സഹായകരമാവുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള 20 ആശുപത്രികളില്‍ കഴിയുന്ന 132 കൊറോണ രോഗികള്‍ക്ക് പ്‌ളാസ്മ തെറാപ്പി ചികിത്സ നടത്തിയതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്‌ളാസ്മാ തെറാപ്പി ചികിത്സയിലൂടെ വിജയകരമായ ഫലങ്ങളാണ് ഇന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായി കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. ഈയൊരു മാര്‍ഗം പിന്തുടര്‍ന്നാണ് കോവിഡ് കോണ്‍വലസന്റ് പ്‌ളാസ്മ സൗദിയിലും പരീക്ഷിച്ചത്.






