പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ധർമ്മടം: പാലയാട് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കെപിസിസി മെമ്പർ മമ്പറം ദിവാകരൻ ഉദ്ഘാടനം നിർവഹിച്ച് ഉപഹാരം വിതരണം ചെയ്തു. ധർമ്മടം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കുന്നുമ്മൽ ചന്ദ്രൻ അദ്ധ്യക്ഷ്യത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ചടങ്ങിൽ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപി, വാർഡ് മെമ്പർ സിപി.അജിത, ബ്ലോക്ക് സിക്രട്ടറിമാരായ ദിലീപൻ മാസ്റ്റർ, പി ടി.സനൽകുമാർ, ടിപി.അശോകൻ ഭാരവാഹികളായ കെവി.പവിത്രൻ, കണിയാറക്കൽ രമേശൻ,സനോജ് പലേരി തുടങ്ങിയവർ സംസാരിച്ചു.