അഡ്വ. കെ ബാലക്യഷ്ണനെ ആദരിച്ചു

തലശ്ശേരി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെപിസിസി എക്സിക്കുട്ടീവ് മെമ്പറും ദീർഘകാലം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററി പ്രസിഡണ്ടുമായിരുന്ന അഡ്വ.കെ ബാലക്യഷ്ണനെ വീട്ടിൽ വെച്ച് ആദരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഡിസിസി പ്രസിഡണ്ട് ശ്രീ സതീശൻ പാച്ചേനി ഖദർ വസ്ത്രവും ഉപഹാരവും നൽകി. മണ്ഡലം പ്രസിഡണ്ട് ഇ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി. ജനറൽ സെക്രട്ടറി സജീവ് മാറോളി, വിഎൻ ജയരാജ്, എംപി അരവിന്ദാക്ഷൻ, അഡ്വ. സിടി സജിത്, പിവി രാധാകൃഷ്ണൻ, പിഎൻ പങ്കജാക്ഷൻ, എവി ശൈലജ എന്നിവർ സംബന്ധിച്ചു.