കഞ്ചാവ് കടത്തുവാനുള്ള ശ്രമം പരാജയപ്പെടുത്തി

ജിസാന്‍: അമ്പത് കിലോ കഞ്ചാവ് കടത്തുവാനുള്ള ശ്രമം സൗദിയുടെ തെക്ക് പടിഞ്ഞാറ് പ്രവിശ്യയായ ജിസാനില്‍ പ്രത്യേക സുരക്ഷാ വിഭാഗം പരാജയപ്പെടുത്തി. ജിസാനില്‍ അമൂദ് അല്‍ റീത്ത് എന്ന പ്രദേശത്തുവെച്ചാണ് കഞ്ചാവ് കടത്തു പിടികൂടിയത്.

ചെറിയ ട്രക്കിന്റെ പുറകുവശത്ത് സാധനങ്ങള്‍ കയറ്റുന്ന സ്ഥലത്തു പ്രത്യേക അറയുണ്ടാക്കി വിദഗ്ധമായി ഒളിപ്പിച്ചുവെച്ചായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍ കടത്തുവാന്‍ ശ്രമിച്ചതെന്ന് പ്രതേക സുരക്ഷാ വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ അഹ്‌മദ് തുവയ്യാന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇരുപതുകാരനായ ഒരു സ്വദേശിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പ്രതിയെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും കേണല്‍ വ്യക്തമാക്കി.