ജിദ്ദയിലും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം കൊണ്ടാടി

ജിദ്ദ: 74മത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ജിദ്ദയിലും ആഘോഷിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി രാവിലെ ഏഴ് മണിക്ക് ആക്ടിങ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍ ദേശീയ പതാക ഉയര്‍ത്തി. കോണ്‍സുലേറ്റ് അംഗണത്തില്‍ സംഘടിപ്പിച്ച ലളിതമായ പരിപാടിയില്‍ ആക്റ്റിങ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷന നിയന്ത്രണങ്ങളോടെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.
കോവിഡ് പ്രതിരോധത്തില്‍ മാതൃകയായ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രശംസിക്കുകയും സൗദിയിലെ വിവിധ മന്ത്രാലയം ഇന്ത്യന്‍ കോണ്‍സുലേറ്റിന് നല്‍കുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോണ്‍സുലേറ്റും ഇന്ത്യ ഫോറവും സംയുക്തമായി നേരത്തെ നടത്തിയ വിവിധ മല്‍ത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. മധുരം വിതരണവും വൃക്ഷതൈ നടുകയും ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വാര്‍ത്ത, ഫോട്ടോ കബീര്‍ കൊണ്ടോട്ടി






