മക്കയിലെ ജുമൂമില്‍നിന്നും കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു

മക്ക: മക്കയിലെ ജുമൂമില്‍നിന്നും ഒരാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ മക്കയിലെ സുരക്ഷാ അധികൃതര്‍ തുടരുകയാണ്. കുട്ടി ജുമൂമിലെ മദ്രകയിലിലുള്ള റാഹത്ത് ഗ്രാമത്തിലുള്ള കുടുംബവീട്ടില്‍ നിന്നാണ് അപ്രത്യക്ഷയായത്.

തന്റെ 22 വയസ്സുള്ള മകള്‍ക്ക് മാനസികരോഗവും, അപസ്മാരവും അതോടൊപ്പം ശാരീരികമായി അവശയുമായിരുന്നുവെന്ന് കാണാതായ പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

റിയാദിലുള്ള അറബ് വംശജനായ ഒരാളില്‍ നിന്നും സുരക്ഷാ അധികൃതര്‍ പെണ്‍കുടിയുടെ സെല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. തായിഫില്‍വെച്ച് പെണ്‍കുട്ടി തനിക്ക് ഫോണ്‍ വിറ്റതാണെന്നാണ് അറബ് വംശജന്‍ പൊലീസിനെ അറിയിച്ചത്. പെണ്‍കുടിയെ കണ്ടെത്തുന്നതുവരെ ഇയാളെ റിയാദ് പൊലിസ് കസ്റ്റഡിയില്‍ വെച്ചിരിക്കയാണ്.