സൂഖുല്‍ ഗുറാബ് ഏരിയാ കെഎംസി സമാഹരിച്ച റിലീഫ് ഫണ്ടുകള്‍ കൈമാറി

ജിദ്ദ: ജിദ്ദയിലെ സൂഖുല്‍ ഗുറാബ് ഏരിയാ കെഎംസിസി സമാഹരിച്ച സി.എച്ച് സെന്റര്‍, ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്‍ ഫണ്ടുകള്‍ കൈമാറി.
സിഎച്ച് സെന്റര്‍ ഫണ്ട് കരീം കൂട്ടിലങ്ങാടിയില്‍നിന്നും സെന്‍ട്രല്‍ കമ്മറ്റി ജന.സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഏറ്റുവാങ്ങി. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ഫണ്ട് ഏരിയാ പ്രസിഡന്റ് സക്കീര്‍ മണ്ണാര്‍മല സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈക്ക് കൈമാറി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ നിസാം മമ്പാട്, വൈസ് പ്രസിഡന്റ് വിപി മുസ്തഫ, സെക്രടറി നാസര്‍ മച്ചിങ്ങല്‍, സൂഖുല്‍ ഗുറാബ് ഏരിയ കമ്മിറ്റി ജനറല്‍ സെക്രടറി സലിം പാലോളി തുടങ്ങിയവര്‍ സംബന്ധിച്ചു.






