കൊവിഡ് ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

തബൂക്ക്: കൊവിഡ് ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സൗദിയിലെ തബൂക്കില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അഹമ്മദലി പാലക്കലിന്റെ (മുഹമ്മദാലി 58) മൃതദേഹം ഇന്ന് രാവിലെ 10:30 ന് റയ്യാനിലുള്ള ഖബര്‍സ്ഥാനില്‍ ഖബറടക്കി. കോവിഡ് ബാധിതനായി തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യ നില ഗുരുതരമാവുകയും മരണപ്പെടുകയും ആയിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
30 വര്‍ഷത്തോളമായി ഇവിടെ പ്രവാസിയാണ്. തബൂക്കിലുള്ള അഹൂയയിലെ പലചരക്കുകടയില്‍ ആയിരുന്നു ജോലി. ഭാര്യ: സുഹ്‌റാബി, മകന്‍: നിഹാല്‍ ഹസ്സന്‍.
മരണാനന്തര നടപടി ക്രമങ്ങള്‍ സിസിഡബ്‌ളിയുടെ സഹകരണത്തോടെ തബൂക്ക് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സാലി പട്ടിക്കാട്, വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ വിംഗ് ക്യാപ്റ്റനുമായ റിയാസ് പപ്പായി, ഹബീബ് വേങ്ങൂര്‍, മറ്റ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.






