ജില്ലയിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ പൊന്ന്യത്ത‌് – 17 ന് പ്രവൃത്തി ഉത്ഘാടനം ചെയ്യും

തലശേരി: ജില്ലയിലെ ആദ്യത്തെ 220 കെവി ഗ്യാസ‌് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ സ്റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ സ്ഥാപിക്കുന്നു. ഇതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഈ മാസം 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുമെന്ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഷീബ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇവിടെയുള്ള 110 കെവി സബ് സ്റ്റേഷനോടനുബന്ധിച്ചാണ‌് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സബ് സ്റ്റേഷൻ നിർമിക്കുന്നത‌്. ഉദ‌്ഘാടന ചടങ്ങിൽ മന്ത്രി എം എം മണി അധ്യക്ഷനാവും.
വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത കൂടി കണക്കിലെടുത്താണ‌് പുതിയ സബ് സ്റ്റേഷൻ. 100 മെഗാവാട്ട‌് ശേഷിയുള്ള രണ്ട‌് വലിയ ട്രാൻസ‌്ഫോമറാണ‌് ഇതിന്റെ ഭാഗമായി സ്ഥാപിക്കുക. മുണ്ടയാട‌് നിന്ന‌് പൊന്ന്യത്തേക്ക‌് 110 കെവി ലൈൻവലിക്കും. നിലവിലുള്ള സബ് സ്റ്റേഷനേക്കാൾ കുറഞ്ഞ സ്ഥലം മതിയെന്നതാണ‌് ഇതിന്റെ പ്രത്യേകത.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കതിരൂർ പഞ്ചായത്ത‌് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ശിലാഫലകം അനാഛാദനം എഎൻ ഷംസീർ എംഎൽഎ നിർവഹിക്കും. കെ മുരളീധരൻ എംപി മുഖ്യാതിഥിയാവും. സംസ്ഥാനത്തെ 13 സബസ‌്റ്റേഷനുകളുടെ പ്രവർത്തനോദ‌്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിക്കും. വൈദ്യുതിയുടെ പ്രസരണ ശ്രംഗല മെച്ചപ്പെടുത്താനാണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ എസ്.ശിവദാസും അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.കൃഷ്ണേന്ദുവും വിശദീകരിച്ചു. പദ്ധതി പൂർത്തിയാവുന്നതോടെ തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകളിൽപെട്ട പ്രദേശങ്ങളിലും കതിരൂർ, പെരളശ്ശേരി, പിണറായി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി ,ന്യൂ മാഹി ,കുന്നോത്ത് പറമ്പ് ,ധർമ്മടം തുടങ്ങിയ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉൾപെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനപ്പെടുമെന്ന് എഞ്ചിനിയർമാർ വെളിപ്പെടുത്തി.






