കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. ഗുരുതരമായ കോടതിയലക്ഷ്യമാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയതെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

ഓഗസ്റ്റ് 20ന് ഇത്‌സംബന്ധമായ ശിക്ഷയില്‍ കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി വായിച്ചത്. സുപ്രീം കോടതി സ്വമേധയാ ആയിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ജൂണ്‍ 27, 29 എന്നീ തീയ്യതികളിലായിരുന്നു കേസിനാസ്പദമായ വിവാദ ട്വീറ്റുകള്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ”ജനങ്ങള്‍ക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീം കോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.