സൗദിക്കുനേരെയുള്ള ഹൂത്തികളുടെ ആക്രമണം തടഞ്ഞു

റിയാദ്: ഹൂത്തി മലീഷ്യ തീവ്രവാദികള്‍ സൗദി അറേബ്യക്ക് നേരെ തൊടുത്തുവിട്ട ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇന്ന് സഖ്യസേന തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഇന്ന് രാവിലെ ഡ്രോണും വൈകുന്നേരം ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായാണ് തുര്‍ക്കി അല്‍ മാലികി വിശദീകരിച്ചത്.
വിമാനവും രണ്ട് മിസൈലുകളും അസിര്‍ മേഖലയിലെ ഖാമിസ് മുഷൈത് നഗരത്തില്‍ സിവിലിയന്മാരെയും വസ്തുക്കളെയും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കേണല്‍ അല്‍ മാലികി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ശത്രുതാപരമായതും തീവ്രവാദപരവുമായ പ്രവഡത്തികളെ നേരിടാന്‍ സഖ്യസേന ഉചിതമായ നടപടികള്‍ തുടരുകയാണെന്ന് അല്‍ മാലികി പറഞ്ഞു.