ചെള്ളിലൂടെ പകരുന്ന പുതിയ വൈറസ്; ചൈനയില്‍ ആശങ്ക

കൊവിഡ് മഹാമാരിക്കു ശേഷം ചൈനയില്‍ പുതിയൊരു വൈറസ് ബാധ കൂടി. ചെള്ള് പോലുള്ള ജീവികളില്‍ നിന്നും പകരുന്ന ടിക് ബോണ്‍ വൈറസുകളാണ് ഇത്.Severe Fever with Thrombocytopenia Syndrome Bunyavirsu അഥവാ SFTSV (എസ്എഫ്ടിഎസ് ) എന്നതാണ് ഈ വൈറസിന്റെ പേര്.

കടുത്ത പനിയും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അവസ്ഥയും ഉണ്ടാകുന്നു എന്നതാണ് ഈ വൈറസ്. ഇതുമൂലം ഏഴോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും അറുപതോളം പേര്‍ക്ക് രോഗബാധ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ ചൈനയിലെ ജിയാഗ്‌സുവിലും അന്‍ഹുയി പ്രവിശ്യയിലുമാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം പ്രാരംഭസമയത്ത് 37 ലധികം പേര്‍ക്ക് ടിക് ബോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക