സല്‍മാന്‍ രാജാവ് സൗദി അറേബ്യയുടെ സ്വപ്ന നഗരമായ തബൂഖിലെ നിയോമില്‍

തബൂഖ്: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി അറേബ്യയുടെ സ്വപ്ന നഗരമായ നിയോമില്‍ എത്തി. വിശ്രമത്തിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും വേണ്ടി രാജാവ് നിയോമില്‍ തങ്ങുമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസമാണ് രാജാവ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജജായത്. പിത്താശയ വീക്കം സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയിലായിരുന്നു രാജാവിന് ചികിത്‌സ നല്‍കിയിരുന്നത്.

പിത്താശയം നീക്കം ചെയ്യുന്നതിനുള്ള വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ദിവസങ്ങള്‍ക്കകം രാജാവ് ആശുപത്രി വിട്ടിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






