സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 1,482

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ  ഇതിനകം കൊറോണ ബാധിച്ച്  മരിച്ചവരുടെ മൊത്തം എണ്ണം 3,303 ആയി. ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 1,482 പേരും രോഗമുക്തി നേടിയവര്‍ 3124 പേരുമാണ്. ആകെ രോഗബാധിതര്‍ 2,94,519ഉം. ഇതില്‍മൊത്തം 2,60,393 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 30,823 പേരാണ്. ഇവരില്‍ 1805 പേരുടെ നില ഗുരുതരമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

റിയാദ് 86, ജിദ്ദ 77, ഹായില്‍ 63, അല്‍ഹുഫൂഫ്‌ 60, മദീന 51, ദമ്മാം 51, എന്നിങ്ങനെയാണ് ഇന്ന് 50 ന് മുകളില്‍ സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങള്‍.