ജനമൈത്രി പൊലീസ് സ്മാർട്ട് ടിവി കൈമാറി

തലശ്ശേരി: പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി തലശ്ശേരി ഗവ. എൽപി സ്കൂൾ, ചാലിയ യുപി സ്കൂൾ എന്നിവിടങ്ങളിലേക്ക് ജനമൈത്രി പൊലീസ് സ്മാർട്ട് ടിവി വിതരണം ചെയ്തു. ഡിവൈഎസ്പി മൂസ വള്ളിക്കാടൻ സ്കൂളിന് ടിവി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തലശ്ശേരി എസ്ഐ രാഗേഷ് ഇ, ജനമൈത്രി സിആർഒ കെ നജീബ്, ബീറ്റ് ഓഫീസർമാരായ കെഎം ഷിബു, കെവി ജാഫർ ഷറീഫ്, കൗൺസിലർമാരായ രേഷ്മ എം, സ്കൂളുകളുടെ പ്രധാന അധ്യാപകരായ കെ പ്രകാശൻ, പ്രീത എ, പിടിഎ പ്രസിഡണ്ടുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.






