സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,569 കോവിഡ് രോഗബാധിതരും 2,151 രോഗമുക്തരും

റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 1569. അതേസമയം രോഗമുക്തി നേടിയവര്‍ 2151 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് 3,269 പേരാണ്. ആകെ രോഗബാധിതര്‍ 2,93,037 പേരാണ്. ഇതില്‍ 2,57269 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 32499 പേരാണ്. ഇവരില്‍ 1826 പേരുടെ നില ഗുരുതരമാണ്. സൗദി ആരോഗ്യമന്ത്രാലയം പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിയാദ്: 78, ഹായിൽ 75, മക്ക: 68, ജിദ്ദ 66, മദീന: 60, ഖമീസ് 57, ദമാം: 52, ഹുഫൂഫ് 50 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






