പാറക്കെട്ടില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നും കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു

ജിസാന്‍: സൗദിയിലെ ജിസാന്‍ പ്രവിശ്യയിലെ ആരിദാ ഗവര്‍ണറേറ്റില്‍ മലയിടുക്കുകള്‍ക്കിടയിലെ പാറക്കെട്ടില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നും കാണാതായ നാലു യുവാക്കളുടെയും മൃതദേഹം കണ്ടെടുത്തു. ‘അബാദില്‍” പര്‍വ്വതനിരകള്‍ കാണാനിറങ്ങിയതായിരുന്നു യുവാക്കള്‍. പ്രദേശത്ത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതാണ് അപകടമുണ്ടാകുവാന്‍ കാരണം.

മൃതദേഹങ്ങള്‍ പ്രദേശ വാസികളുടെ സഹായത്തോടെ സിവില്‍ ഡിഫെന്‍സാണ് പുറത്തെടുത്തത്. ആരിദാ ഗവര്‍ണറേറ്റിലെ ഒരു മലയിടുക്കുകള്‍ക്കിടയിലെ പാറക്കെട്ടിലെ വാഹനത്തില്‍നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നാലു യുവാക്കളുടെ മൃതദേഹമായിരുന്നു കണ്ടെടുത്തത്.  നാല് യുവാക്കളും മൂന്ന് കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇവരെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പ്രദേശത്ത് കോരിച്ചൊരിയുന്ന മഴയും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായതിനാല്‍ വാഹനം പാറക്കെട്ടിനിടയിലേക്ക് വഴുതിയതായിരിക്കാമെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹക്കള്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക