രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് വീണ്ടും 800 ലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി ഉയര്‍ന്നു. 834 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 46091 ആയിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 643948 കേസുകളാണ്. 1639600 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,33,449 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 2,60,15,297 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മഹാരാഷ്ട്രയില്‍ പുതിയതായി 11,088 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 10,014 രോഗികള്‍ ആശുപത്രി വിട്ടു. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,35,601 ആയി ഉയര്‍ന്നു. ഇതില്‍ 1,48,553 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. 18,306 പേര്‍ക്ക് കൊവിഡ് രോഗം മൂലം മരിച്ചു.

ആന്ത്രാപ്രദേശില്‍ 9,024 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ 2,44,549 പേര്‍ക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി ഇവിടെ 10,000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടു. 2,203 പേര്‍ക്ക് കൊവിഡ് മൂലം മരിച്ചു.