സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റ്: ബെംഗളൂരുവില്‍ സംഘര്‍ഷം, പൊലീസ് വെടിവെയ്പ്പില്‍ മൂന്ന് മരണം

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെചൊല്ലിയുള്ള സംഘര്‍ഷം ഗുരുതരമാകുന്നു. നഗരത്തില്‍ ഇന്നലെ രാത്രി ആരംഭിച്ച സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അറുപതോളം പേര്‍ക്കും സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു നവീന്‍ എന്നയാള്‍ മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് കെജി ഹള്ളി, ഡിജെ ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നവീനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് കമ്മിഷണര്‍ കമല്‍ പുരി പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






