കോവിഡ് ബാധിച്ച് സൗദിയില്‍ നിലമ്പൂര്‍ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി മരിച്ചു

ജിസാന്‍: സൗദിയിലെ ബിഷയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂര്‍ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി തൊണ്ടി സുലൈമാന്‍ (52) നിര്യാതനായി. പരേതരായ തൊണ്ടിയില്‍ അലവിയുടെയും ചെമ്പാടി കദീജയുടെയും മകനാണ്. ഒരാഴ്ചകളായി ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ ത്രീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇരുപത് വര്‍ഷമായി സൗദിയിലുള്ള സുലൈമാന്‍ നേരത്തെ റിയാദിലായിരുന്നു. ബിഷ അല്‍ശാഇര്‍ ഗ്രൂപ്പ് ഹോട്ടല്‍ ജീവക്കാരനായി സേവനമനുഷ്ടിക്കുന്നത് നാല് വര്‍ഷത്തോളമായി. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്.
ഭാര്യ ചേട്ടക്കുത്ത് സൈനബ. മക്കള്‍ ഹിബ, ഹിഷാം. മരുമകന്‍ നൗഷാദ് പാലേമാട്. സഹോദരങ്ങള്‍ അബ്ദുറഹ്‌മാന്‍, മുഹമ്മദ്, സീതി, ആയിഷ, സീനത്ത്, റസിയ.
മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം ബിഷയില്‍ നടത്തും. അനന്തര നടപടികള്‍ക്കായി കെ എംസിസി നേതാക്കളായ ഹംസ ഉമര്‍, ബഷീര്‍ പുല്ലൂണി, ജാസി, അബ്ബാസ് ശവ്വായി എന്നിവര്‍ രംഗത്തുണ്ട്.






