സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 948 കിലോഗ്രാം ഹാഷിഷ് പിടികൂടി

റിയാദ് – തെക്കന്‍ അതിര്‍ത്തികളിലൂടെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വലിയ അളവിലുള്ള ഹാഷിഷ് മയക്കുമരുന്ന് സൗദി അതിര്‍ത്തി സേന പരാജയപ്പെടുത്തിയതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് വലിയ അളവില്‍ ഹാഷിഷ് കടത്താനുള്ള ഗൂഡാലോചന തകര്‍ക്കാനായതെന്ന് അകിര്‍ത്തി സുരക്ഷാ വക്താവ് ലഫ്. കേണല്‍.മിസ്ഫര്‍ ബിന്‍ ഗന്നം അല്‍ ഖുറൈനി പറഞ്ഞു.

948 കിലോഗ്രാം ഭാരമുള്ള മയക്കുമരുകളാണ് പിടികൂടിയതെന്നും ഇവ കടത്താന്‍ ശ്രമിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും വക്താവ് കൂട്ടിച്ചേര്‍ത്തു. മുന്‍പ് ശിക്ഷ ലഭിച്ച റിയാദിലുള്ള സൗദി പൗരനാണ് അറസ്റ്റിലായത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക