ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍  ഓരോ വര്‍ഷവും 100 റിയാല്‍ തോതില്‍ പിഴ

റിയാദ്: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ സൗദി പിഴ ഈടാക്കുന്നു. ഓരോ വര്‍ഷത്തിനും പിഴ അടയ്‌ക്കേണ്ടിവരും. ഓരോ വര്‍ഷത്തിനും 100 റിയാല്‍ തോതിലാണ് പിഴ അടക്കേണ്ടിവരിക എന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തെ സാവകാശം അനുവദിക്കും. ഈ കാലാവധിക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. കാലാവധി അവസാനിച്ചും 60 ദിവസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയില്ലെങ്കിലാണ് പിഴ ചുമത്തുക.