സൗദിയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ്

ജിദ്ദ: പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി അറേബ്യ. ഇന്ന്(ആഗസ്ത് 11) മുതലുള്ള വിലയാണ് പ്രഖ്യാപിച്ചത്. 91, 95 ഇനം പെട്രോളുകളുടെ വില കഴിഞ്ഞ ദിവസം രാത്രിയാണ് സൗദി ആരാംകോ പ്രഖ്യാപിച്ചത്.
91 ഇനം പെട്രോളിനു ലിറ്ററിന് 1:29 റിയാലിനു പകരം പുതുക്കിയ വില ലിറ്ററിനു 1:43 റിയാലായിരിക്കും. 95 പെട്രോളിന്റെ വില ലിറ്ററിനു 1.44നു പകരം 1.60 റിയാല്‍ ആയിരിക്കും. ഡീസലിനു 0.52 ഹലാല, മണ്ണെണ്ണക്ക് 0.70 ഹലാല, പാചക വാതക ഗ്യാസിനു 0.75 ഹലാല എന്നിങ്ങനെയാണു വില.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അന്താരാഷ്ട്ര വിപണി അടിസ്ഥാനമാധി എല്ലാ മാസവും 10ാം തീയ്യതി സൗദിയിലെ പെട്രോള്‍ വില നിര്‍ണ്ണയിക്കാറുള്ളത്.






