രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധി അയയുന്നു

ജയ്‌പൂർ: നിയമസഭാസമ്മേളനം ആരംഭിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കെ രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധി അയയുന്നു. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച സച്ചിന്‍ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി അടുത്തതോടെയാണ് സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞത്. സച്ചിനും ഒപ്പമുള്ള എംഎൽഎമാരും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് രാജസ്ഥാനിൽ കൂടുതൽ ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിൻ ചര്‍ച്ച നടത്തിയെന്ന വാർത്തകൾ നേതൃത്വം പരോക്ഷമായി സമ്മതിച്ചു കഴിഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സച്ചിൻ പൈലറ്റുമായി തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിക്കുന്ന രാഹുലും പ്രിയങ്കയും ഇന്ന് ഉച്ചയോടെയാണ് ചർച്ചകൾ നടത്തിയത്. രണ്ട് മണിക്കൂറുകളോളം നീണ്ട് നിന്ന ചർച്ചയിൽ രാജസ്ഥാൻ കോൺഗ്രസിനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നൽകി. ഒത്ത് തീർപ്പ് ചർച്ചകൾക്ക് സച്ചിൻ പൈലറ്റ് വിഭാഗം വഴിതുറന്നിട്ടതോടെയാണ് ചർച്ചകൾ നടന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സച്ചിൻ കാണുമോ എന്നതിൽ വ്യക്തതയില്ല.






