വെള്ളക്കെട്ടില്‍ വീണ് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മക്ക: കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ മഴ കാരണം മക്കയുടെ കിഴക്ക് ഭാഗമായ റനിയ്യയില്‍ വെള്ളക്കെട്ടില്‍ വീണ് ഉമ്മയും ഉപ്പയും മകനും മരണപ്പെട്ടു. സിവില്‍ ഡിഫന്‍സ് വിഭാഗം കുതിച്ചെത്തിയപ്പോഴേക്കും മാതാപിതാക്കളുടെ മൃതദേഹം നാട്ടുകാര്‍ പുറത്തെടുത്തിരുന്നു. അതേസമയം കുട്ടിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സാണ് പുറത്തെടുത്തത്.
മൂന്ന് പേരടങ്ങുന്ന ഒരു കുടുംബം വെള്ളക്കെട്ടില്‍ വീണതായി മക്കയിലെ സിവില്‍ ഡിഫന്‍സ് ഓഫീസിലേക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം വാക്താവ് കേണല്‍ മുഹമ്മദ് ഖര്‍നി വ്യക്തമാക്കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






