ആശങ്കയോടെ രാജ്യം; ഒറ്റദിവസം 1,007 മരണവും 62,000ത്തിലധികം രോഗബാധയും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ദിക്കുകയാണ്. 62,064 പുതിയ രോഗബാധിതര്‍ ഉണ്ടായപ്പോള്‍ ഒരൊറ്റ ദിവസംകൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 1,007 പേരുടെ മരണമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കൂടികൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 22,15,075 പേര്‍ രോഗബാധിതരായി. 44,386 ആണ് മരണസംഖ്യ. 69% ആണ് രോഗമുക്തി നിരക്ക്.
15,35,744 പേര്‍ രോഗമുക്തരായപ്പോള്‍, 6,34,945 പേര്‍ ചികിത്സയിലുണ്ട്. 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് 10 സംസ്ഥാനങ്ങളില്‍ നിന്നാന്നെ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പത് വരെ 2,45,83,558 കൊവിഡ് സാംപിള്‍ ശേഖരിച്ച് ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 4,77,023 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഒരാഴ്ചയായി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്നലെ മാത്രം രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര: 12,248 രോഗികള്‍, മരണം: 390. മുംബൈ: 1066 രോഗികള്‍, മരണം: 48. ആന്ത്രാപ്രദേശ്: 10,820 രോഗികള്‍, മരണം: 9, തമിഴ്‌നാട്: 5994 രോഗികള്‍, മരണം: 119, ബിഹാര്‍: 3934 രോഗികള്‍, മരണം: 10.
ലോകത്താകെ രോഗബാധിതരുടെ എണ്ണം 20,025,245, മരണം: 733,997, രോഗമുക്തി: 12,899,792, ചികിത്സയില്‍: 6,391,456, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. അമേരിക്ക: ആകെ രോഗികള്‍ 5,199,444 മരണസംഖ്യ 165,617. ബ്രസീല്‍ രോഗബാധിതര്‍ 3,035,582, മരണം 101,136 പേര്‍. റഷ്യ രോഗികള്‍ 887,536, മരണം 14,931. ദക്ഷിണാഫ്രിക്ക രോഗികള്‍ 559,859, മരണം: 10,408. മെക്‌സിക്കോ രോഗികള്‍ 480,278, മരണം 52,298.






