സൗദിയില്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടിയവര്‍ 1599 പേര്‍

റിയാദ്: മക്ക 125, റിയാദ് 106, ഹുഫൂഫ് 68, ജിസാന്‍ 59, ജിദ്ദ 57, മദീന 50 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 1,428. അതേസമയം രോഗമുക്തി നേടിയവര്‍ 1599 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് 3,167 പേരാണ്. ആകെ രോഗബാധിതര്‍ 2,88,69 പേരാണ്. ഇതില്‍ 2,52039 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 33,484 പേരാണ്. ഇവരില്‍ 1816 പേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






